ആറ്റ്‌ലി ചിത്രത്തിൽ വിജയ്ക്ക് നായികയായി ലേഡി സൂപ്പർ സ്റ്റാർ; ആരാധകർക്ക് ഇരട്ടിമധുരം

  • 22
    Shares

സർക്കാരിന്റെ വൻ വിജയത്തിന് ശേഷം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികയായി വരുമെന്ന് റിപ്പോർട്ടുകൾ. തെറി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് യെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ നായിക ആരാണെന്ന് കഴിഞ്ഞ ദിവസം വരെ തീരുമാനിച്ചിരുന്നില്ല. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആറ്റ്‌ലി ചിത്രത്തിൽ നയൻ താര നായികയായി എത്തുമെന്നാണ് അറിയുന്നത്

പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന ചിത്രത്തിന് ശേഷം വിജയും നയൻസും ഒന്നിക്കുന്ന ചിത്രമാകുമിത്. നായകനോളം തന്നെ പ്രാധാന്യമുള്ള വേഷമാണ് നായികാ കഥാപാത്രത്തിനെന്നും അത് അവതരിപ്പിക്കാൻ കഴിവുള്ള നായികയെ തന്നെ കണ്ടുപിടിച്ചുവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പേര് ഇതുവരെ ഇട്ടിട്ടില്ലാത്ത ചിത്രത്തിൽ ഫുട്‌ബോൾ പരിശീലകനായി ആകും വിജയ് എത്തുക എന്നാണ് അറിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *