14 വർഷത്തിന് ശേഷം ഭദ്രന്റെ പുതിയ ചിത്രം വരുന്നു; നായകൻ സൗബിൻ സാഹിർ

  • 10
    Shares

നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ് ഭദ്രൻ. പതിനഞ്ചിൽ താഴെ മാത്രമേ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് അദ്ദേഹം. സ്ഫടികം എന്ന മോഹൻലാൽ ചിത്രം മാത്രം മതി അദ്ദേഹത്തിന്റെ കഴിവ് വ്യക്തമാകാൻ.

2005ൽ മോഹൻലാൽ തന്നെ നായകനായ ഉടയോൻ ആയിരുന്നു ഭദ്രന്റെ അവസാന ചിത്രം. ഒളിമ്പ്യൻ അന്തോണി ആദം, യുവതുർക്കി, അങ്കിൾ ബൺ, അയ്യർ ദ ഗ്രേറ്റ്, തുടങ്ങിയ ചിത്രങ്ങളും മലയാൡകൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

ജൂതൻ എന്ന ചിത്രത്തിലൂടെയാണ് ഭദ്രന്റെ തിരിച്ചുവരവ്. സൗബിൻ സാഹിറാണ് ജൂതനിൽ കേന്ദ്രകഥാപാത്രത്തെ ചെയ്യുന്നത്. ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ മൂവിയായി ഒരുക്കുന്ന ജൂതനിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *