ബിഗ് ബോസ് ഏറ്റവും ചെലവേറിയ ചാനൽ പ്രോഗ്രാം; മോഹൻലാലിന് പ്രതിഫലം കോടികൾ

  • 169
    Shares

ഏഷ്യനെറ്റ് ചാനലിൽ ആരംഭിച്ച ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലെ ഏറ്റവും ചെലവേറിയ ടെലിവിഷൻ പ്രോഗ്രാമെന്ന് റിപ്പോർട്ട്. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് 44 കോടി രൂപയാണ് ബജറ്റ്.

നൂറു ദിവസമാണ് പരിപാടി നടക്കുക. മലയാളത്തിലെ സൂപ്പർതാരം മോഹൻലാലാണ് പരിപാടിയുടെ അവതാരകനായി എത്തുന്നത്. 12 കോടി രൂപയാണ് മോഹൻലാലിന്റെ പ്രതിഫലം. 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് പരിപാടിയിൽ പങ്കെടുക്കുന്ന 16 സെലിബ്രിറ്റികളുടെ പ്രതിഫലം.

ചെലവാകുന്ന 44 കോടിയിൽ എട്ട് കോടിയും മുടക്കിയിരിക്കുന്നത് ബിഗ് ബോസിന്റെ വമ്പൻ സെറ്റിനായാണ്. 60 റോബോട്ടിക് ക്യാമറകളാണ് ആധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച ബിഗ് ബോസ് ഹൗസിൽ ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് ഹൗസ് നിർമിച്ചിരിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *