സേതുരാമയ്യർ വീണ്ടും വരുന്നു; സിബിഐ സിരീസിലെ അഞ്ചാം സിനിമ ഉടൻ

  • 95
    Shares

സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി വീണ്ടുമെത്തുന്നു. സിബിഐ സിരീസിലെ അഞ്ചാം സിനിമ ഈ വർഷം ചിത്രീകരണമാരംഭിക്കും. പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സിബിഐ സിരീസിൽ അടുത്ത സിനിമ വരുന്നത്. ചിത്രത്തിന്റെ തിരക്കഥാ കൃത്ത് എസ് എൻ സ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് വർഷമെടുത്താണ് തിരക്കഥ തയ്യാറാക്കിയതെന്ന് സ്വാമി പറഞ്ഞു. മലയാളത്തിലെ ഭാവി ത്രില്ലർ ചിത്രങ്ങളെ ഡിഫൈൻ ചെയ്യുന്ന ചിത്രമായിരിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

1988ലാണ് ആദ്യ ചിത്രം പുറത്തുവരുന്നത്. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തു. പിന്നാലെ ജാഗ്രതയും സേതുരാമയ്യർ സിബിഐയും നേരറിയാൻ സിബിഐയും എത്തി. 2005ലാണ് നാലാം ഭാഗമായ നേരറിയാൻ സിബിഐ പുറത്തിറങ്ങിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *