മണിരത്നത്തിന്റെ മൾട്ടി താര ചിത്രം ചെക്ക ചിവന്ത വാനം റിലീസ് തീയതി പുറത്ത്
അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി എന്നീ താരങ്ങളെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. അരുൺ വിജയ്, പ്രകാശ് രാജ്, ജയസുധ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സെപ്റ്റംബർ 28നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.
ഗുണ്ടാ സഹോദരൻമാരായി ചിമ്പു, അരവിന്ദ് സ്വാമി, അരുൺ വിജയ് എന്നിവർ എത്തുന്നു. വിജയ് സേതുപതി പോലീസ് വേഷത്തിലും പ്രത്യക്ഷപ്പെടും. ജ്യോതിക, അതിഥി റാവു എന്നിവരാണ് ചിത്രത്തിലെ നായികമാർ. എ ആർ റഹ്മാൻ സംഗീതവും വൈരമുത്തു ഗാനരചനയും നിർവഹിക്കുന്നു
സന്തോഷ് ശിവനാണ് ഛായാഗ്രഹണം. മണിരത്നം, ശിവ ആനന്ദം എന്നിവരാണ് രചന നിർവഹിക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു