സിനിമാ പ്രേമികൾക്ക് ചാകര; നാളെ തീയറ്ററുകളിലേക്ക് എത്തുന്നത് നാല് സിനിമകൾ

  • 12
    Shares

നാല് മലയാള സിനിമകൾക്ക് നാളെ റിലീസ്. കുഞ്ചാക്കോ ബോബന്റെ ജോണി ജോണി യെസ് പപ്പ, കൂദാശ, ഫ്രഞ്ച് വിപ്ലവം, ഹൂ എന്നീ ചിത്രങ്ങളാണ് നാളെ തീയറ്ററുകളിലേക്ക് എത്തുന്നത്.

പാവാട എന്ന ചിത്രത്തിന് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണി ജോണി യെസ് പപ്പ, കുഞ്ചാക്കോ ബോബനൊപ്പം അനു സിതാരയും മംമ്തയും പ്രധാന വേഷങ്ങളിൽ എത്തുന്നു

സണ്ണി വെയ്ൻ നായകനാകുന്ന ഫ്രഞ്ച് വിപ്ലവം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 1990കളിൽ നടക്കുന്ന കഥയാണ് ചിത്രത്തിനാധാരം. നവാഗതനായ മജീദാണ് ചിത്രത്തിന്റെ സംവിധാനം. ഈ മ യൗ ഫെയിം ആര്യയാണ് നായിക

ഷൈൻ ടോം ചാക്കോ, ശ്രുതി മേനോൻ, രാജീവ് പിള്ള, പേളി മാണി എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ഹൂ. പ്രശാന്ത് നായർ ഐഎഎസും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ബാബുരാജിനെ നായകനാക്കി ഡിനു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂദാശ. സായ്കുമാർ, ദേവൻ, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിലുണ്ട്‌


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *