രാജകീയ പ്രൗഢിയിലൊരു വിവാഹം; ദീപിക-രൺവീർ വിവാഹ ചിത്രങ്ങൾ പുറത്തുവന്നു
ബോളിവുഡ് കാത്തിരുന്ന ചിത്രങ്ങൾ പുറത്തുവന്നു. ദീപിക-രൺവീർ സിംഗ് വിവാഹത്തിന്റെ ചിത്രങ്ങൾക്കായി ആരാധകർ കഴിഞ്ഞ 48 മണിക്കൂറായി കാത്തിരിക്കുകയായിരുന്നു. മാധ്യമങ്ങൾക്ക് പോലും പ്രവേശനം നിഷേധിച്ചതോടെയാണ് ചിത്രങ്ങളൊന്നും പുറത്തുവരാതെ ഇരുന്നത്. എന്നാൽ ദീപികയും രൺവീറും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഓരോ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
രണ്ട് വ്യത്യസ്ത രീതികളിലുള്ള വിവാഹ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ദീപികയുടെ മതാചാര പ്രകാരം കൊങ്കിണിയിലും രൺവീറിന്റെ മതാചാര പ്രകാരം സിന്ധിയിലുമാണ് വിവാഹം നടന്നത്