വിവിധ ഗെറ്റപ്പുകളിൽ ധനുഷ്; വടചെന്നൈ ടീസറിന് വമ്പൻ വരവേൽപ്പ്
വെട്രിമാരന്റെ സംവിധാനത്തിൽ ധനുഷ് നായകനായി എത്തുന്ന വട ചെന്നൈയുടെ ടീസർ പുറത്തിറങ്ങി. ധനുഷിന്റെ തന്നെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസാണ് വാടാ ചെന്നൈ ാെരുക്കുന്നത്.
സമുദ്രക്കനി, ഡാനിയേൽ ബാലാജി, കിഷോർ കുമാർ എന്നിവർ കഥാപാത്രങ്ങളായി എത്തുന്ന സിനിമയിൽ രണ്ട് നായികമാരാണ് ഉള്ളത്. ആൻഡ്രിയയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാർ. ടീസറിൽ വിവിധ ഗെറ്റപ്പുകളിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്.
ടീസറിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 25 ലക്ഷത്തിലധികം ആളുകൾ ടീസർ കണ്ടിട്ടുണ്ട്.