ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ച് ഡബ്ല്യുസിസി; തീരുമാനം അപലപനീയം, അവൾക്കൊപ്പം

താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ വീണ്ടും തിരിച്ചെടുത്തതിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് വിമൺ ഇൻ കളക്ടീവ് സിനിമാ പ്രവർത്തകർ. ഫേസ്ബുക്ക് വഴിയാണ് ഡബ്ല്യു സി സിയുടെ പ്രതികരണം

ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം തികച്ചും അപലപനീയമാണെന്ന് ഡബ്ല്യു സി സി പറയുന്നു. മാധ്യമങ്ങൾ വഴിയാണ് വാർത്ത അറിഞ്ഞതെന്നും അങ്ങനെയാണെങ്കിൽ എന്തിനാണ് ദിലീപിനെ പുറത്താക്കിയ കാര്യമെന്നും നേരത്തെയുണ്ടായിരുന്നതിൽ വ്യത്യസ്തമായി എന്ത് പുതിയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സംഘടന ചോദിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ

വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു.

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCCഅവൾക്കൊപ്പം.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത്…

Posted by Women in Cinema Collective on 2018 m. Birželis 25 d., PirmadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *