സംവിധായകൻ ജെ മഹേന്ദ്രൻ അന്തരിച്ചു

  • 9
    Shares

തമിഴ് സംവിധായകനും നടനുമായ ജെ മഹേന്ദ്രൻ അന്തരിച്ചു. 79 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം.

ജോസഫ് അലക്‌സാണ്ടർ എന്ന ജെ മഹേന്ദ്രൻ തിരക്കഥാകൃത്തായാണ് സിനിമയിലേക്ക് എത്തുന്നത്. രജനികാന്തിന്റെ ഗുരുവായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1979ൽ പുറത്തിറങ്ങിയ ഉതിർപ്പൂക്കൾ ഏറെ പ്രശസ്തി നേടിയിരുന്നു.

നെഞ്ചത്തൈ കിള്ളാതെ, മെട്ടി, ജാണി, സാസനം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. 2006ൽ പുറത്തിറങ്ങിയ സാസനം ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. വിജയ് ചിത്രമായ തെറിയിൽ വില്ലൻ കഥാപാത്രമായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *