കഴിഞ്ഞ ഒരു വർഷത്തെ വരുമാനത്തിൽ മുന്നിൽ സൽമാൻ ഖാൻ; പ്രിയങ്ക ചോപ്രക്കൊപ്പം 49ാം സ്ഥാനത്ത് മമ്മൂട്ടിയും

  • 65
    Shares

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ നൂറ് ഇന്ത്യൻ താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. 235.25 കോടി രൂപ നേടിയ സൽമാൻ ഖാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സിനിമ, പരസ്യം, ടെലിവിഷൻ ഷോ എന്നിവയിലൂടെയാണ് സൽമാന്റെ വരുമാനം.

്ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 228.09 കോടി രൂപയാണ് വിരാടിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം. അതേസമയം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ഷാരൂഖ് ഖാൻ ഇത്തവണ 56 കോടിയുമായി പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സിനിമകൾ ഇല്ലാതിരുന്നതാണ് ഷാരൂഖിന് വിനയായത്.

ഏഴാം സ്ഥാനത്തായിരുന്ന പ്രിയങ്ക ചോപ്ര 18 കോടിയുമായി 49ാം സ്ഥാനത്തേക്ക് വീണു. പ്രിയങ്കക്ക് ഒപ്പം മമ്മൂട്ടിയും 49ാം സ്ഥാനത്തുണ്ട്. 66.75 കോടിയുമായി 11ാം സ്ഥാനത്ത് എത്തിയ ഏ ആർ റഹ്മാനാണ് ദക്ഷിണേന്ത്യൻ താരങ്ങളിൽ മുന്നിൽ. 50 കോടിയുമായി രജനികാന്ത് 14ാം സ്ഥാനത്താണ്. 30.33 കോടിയുമായി വിജയ് 26ാം സ്ഥാനത്ത് എത്തി.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *