ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിക്ക് 45ന്റെ ചെറുപ്പം; ഐശ്വര്യക്ക് പിറന്നാൾ ആശംസകൾ

  • 39
    Shares

മുൻ ലോക സുന്ദരിയും ബോളിവുഡിന്റെ താരറാണിയുമായ ഐശ്വര്യ റായിക്ക് 45 വയസ്സ്. വയസ്സ് 45 ആയിട്ടും ഇരുപതുകാരിയുടെ സൗന്ദര്യവുമായി മുന്നേറുകയാണ് ഐശ്വര്യ. 1994ൽ ലോക സുന്ദരി പട്ടം നേടിയാണ് ആരാധക ഹൃദയങ്ങളിലേക്ക് സ്വപ്‌നസുന്ദരി നടന്നുകയറിയത്.

1973 നവംബർ 1ന് മംഗലാപുരത്താണ് ഐശ്വര്യ റായിയുടെ ജനനം. 1994ൽ മിസ് വേൾഡ് പട്ടം. 1997ൽ മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് ഐശ്വര്യ കടന്നുവന്നത്. പിന്നീടുണ്ടായത് ചരിത്രമാണ്.

ബോളിവുഡിൽ പകരം വെക്കാനില്ലാത്ത താരറാണിയായി ഐശ്വര്യ വളർന്നു. ഇതിനിടയിൽ ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ. ഹിന്ദി, തമിൾ, ഇംഗ്ലീഷ് ഭാഷകളിൽ ഐശ്വര്യ തിളങ്ങി നിന്നു. മണിരത്‌നത്തിന്റെ തന്നെ ഗുരു എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹത്തിൽ എത്തുന്നതും. 2007ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ആരാധ്യയാണ് മകൾ.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *