ആരും പിണങ്ങരുത്, മോഹൻലാലിനെയും മമ്മൂട്ടിയും മാറ്റിനിർത്തി ഒരു സന്തോഷമില്ലെന്ന് ഇന്ദ്രൻസ്

  • 174
    Shares

ചലചിത്ര അവാർഡ് വിതരണ ചടങ്ങുമായി ബന്ധമിട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച നടൻ ഇന്ദ്രൻസ്. താൻ മികച്ച നടന്റെ അവാർഡ് വാങ്ങുന്ന ചടങ്ങിൽ എല്ലാവരും വരണമെന്ന് ഇന്ദ്രൻസ് പറഞ്ഞു.

മോഹൻലാലിന്റെ സാന്നിധ്യം എങ്ങനെയാണ് ചടങ്ങിനെ മങ്ങലേൽപ്പിക്കുന്നത്. മമ്മൂക്കയും മോഹൻലാൽ സാറുമൊക്കെ അടങ്ങുന്ന വലിയ വിഭാഗത്തിന്റെ ചൂടും ചൂരുമേറ്റാണ് താൻ വളർന്നത്. അവരെയൊന്നും മാറ്റിനിർത്തി തനിക്ക് സന്തോഷമില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. ഇതിന്റെ പേരിൽ ആരും പിണങ്ങരുതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

മോഹൻലാലിനെ മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി 108 ചലചിത്ര-സാംസ്‌കാരിക പ്രവർത്തകർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. എന്നാൽ തന്നെ ചടങ്ങിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ക്ഷണിച്ചാൽ പോകണമോ വേണ്ടയോ എന്ന് താൻ തീരുമാനിക്കുമെന്നും മോഹൻലാൽ പറഞ്ഞു

ഇന്ദ്രൻസ്, മോഹൻലാൽNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *