ഹാസ്യസാമ്രാട്ടിന്റെ തിരിച്ചുവരവ്; ജഗതി ശ്രീകുമാർ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു

  • 24
    Shares

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് വരുന്നത്. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിന് ശേഷമാണ് ഇത്രയും നീണ്ട ഇടവേളയുണ്ടായത്.

തൃശ്ശൂരിലെ വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്റർടൈൻമെന്റ്‌സ് ആണ് പരസ്യ ചിത്രം നിർമിക്കുന്നത്. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് അഭിനയരംഗത്ത് ജഗതി തിരിച്ചെത്തുന്നത്.

അടുത്ത വർഷത്തോടെ സിനിമയിലും അദ്ദേഹം സജീവമാകുമെന്നാണ് അറിയുന്നത്. 2012 തേഞ്ഞിപ്പാലത്ത് വെച്ചാണ് ജഗതി വാഹനാപകടത്തിൽപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *