ശൃംഗാരം, കരുണം, ഹാസ്യം; ഇനി ഞാൻ തന്നെ കണ്ടുപിടിച്ച രണ്ട് ഭാവങ്ങളും: പഴയ നവരസ ഭാവങ്ങളിലൂടെ വീണ്ടും ജഗതി
മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായിരുന്നു ജഗതി ശ്രീകുമാർ. ജഗതി ശ്രീകുമാർ ഇല്ലാതൊരു സിനിമയെ കുറിച്ച് മലയാളിക്ക് ആലോചിക്കാൻ പോലുമാകാത്ത കാലത്തായിരുന്നു ദൗർഭാഗ്യം വാഹനാപകടത്തിന്റെ രൂപത്തിൽ എത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വെള്ളിത്തിരയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ജഗതിക്ക് പകരക്കാരനായി ഒരാൾ പോലുമെത്തിയിട്ടില്ലെന്നതാണ് സത്യം
തന്റെ പഴയ നവരസ ഭാവങ്ങൾ ക്യാമറക്ക് മുന്നിൽ അവതരിപ്പിച്ച് ജഗതി വീണ്ടുമെത്തുകയാണ്. നവ്യാ നായരാണ് ജഗതിയുടെ രസകരമായ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹാസ്യസാമ്രാട്ടിന്റെ മടങ്ങി വരവ് ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വീഡിയോ കണ്ട ആരാധകർ