ശ്രീദേവിയുടെ മകളുടെ ആദ്യ ചിത്രം ധടക് ഇന്ന് തീയറ്ററുകളിൽ; അമ്മക്ക് സമർപ്പിച്ച് ജാൻവി
അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവിയുടെ ആദ്യ ചിത്രം ധടക് ഇന്ന് തീയറ്ററുകളിലെത്തി. ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇഷാൻ ഖട്ടർ ആണ് നായകനായി എത്തുന്നത്. ഷാഹിദ് കപൂറിന്റെ സഹോദരനായ ഇഷാന്റെ ആദ്യ ചിത്രം കൂടിയാണിത്
ധടകിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെയായിരുന്നു ശ്രീദേവിയുടെ അകാല മരണം. അമ്മക്ക് തന്നെയാണ് ജാൻവി തന്റെ ആദ്യ ചിത്രം സമർപ്പിക്കുന്നതും. മറാത്തി ചിത്രമായ സൈരാട്ടിന്റെ ഹിന്ദി പതിപ്പാണ് ധടക്. കരൺ ജോഹറാണ് ചിത്രത്തിന്റെ നിർമാണം