ജയറാം നായകനാകുന്ന ഗ്രാന്റ് ഫാദറിൽ മൂന്ന് നായികമാർ
ജയറാം നായകനായി അനീഷ് അൻവർ സംവിധാനം ചെയ്ത് ഹസീബ് ഹനീഫും മഞ്ജു ബാദുഷയും ചേർന്ന് നിർമിക്കുന്ന ഗ്രാന്റ് ഫാദർ എന്ന ചിത്രത്തിൽ മൂന്ന് നായികമാർ.
ഊഴം അയാൾ ഞാനല്ല എന്ന ചിത്രരത്തിലെ നായിക ദിവ്യ പിള്ളയും കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിലെ നായിക സുരഭിയും പരസ്യരംഗത്തെ ഏറ്റവും പ്രമുഖ നടി ആശ അരവിന്ദും ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ നായികമാരാണ്.
കൂടാതെ ഓട്ടർഷയിലെ നായിക അനുശ്രീയും ഒരു ശ്രദ്ധേയമായ കഥാപാത്രത്തെയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഡിസംബർ 12 ന് ആലപ്പുഴയിലും പരസപ്രദേശത്തുമായി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. റാഹ ഇന്റനാഷണൽ വിഷുവിന് ചിത്രം റിലീസിന് ഒരുക്കും.
ചിത്രത്തിൽ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമലൂടെ കലാഭവൻ മണിയുടെ ജീവിത കഥാപാത്രത്തെ അവതരിപ്പിച്ച സെന്തിലും വേഷമിടുന്നുണ്ട്.
ചാലക്കുടിക്കാരൻ ചങ്ങാതിയിലെ മികച്ച പ്രകടനം കണ്ട് ജയറാം തന്നെയാണ് സെന്തിലിനെ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത്.
അനുശ്രീ