മികച്ച നടൻമാരായി ജയസൂര്യയും സൗബിനും, നിമിഷ മികച്ച നടി; സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

  • 69
    Shares

സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒരു ഞായറാഴ്ച സംവിധാനം ചെയ്ത ശ്യാമപ്രസാദ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിൻ സാഹിറും തമ്മിൽ പങ്കിട്ടു. നിമിഷ സജയൻ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ തെരഞ്ഞെടുത്തു. സണ്‍ഡേ മികച്ച രണ്ടാമത്തെ ചിത്രമായി

ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജയസൂര്യക്ക് അവാർഡ് ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സൗബിന് അവാർഡ്. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജോജു ജോർജ് മികച്ച സ്വഭാവ നടനായും തെരഞ്ഞെടുക്കപ്പെട്ടു

ജോയ് മാത്യു മികച്ച കഥാകൃത്തും മികച്ച തിരക്കഥയായി സുഡാനിയുടെ കഥയെഴുതിയ സക്കറിയെയും തെരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകനും സക്കറിയയാണ്. വിശാൽ ഭരദ്വാജ് മികച്ച സംഗീത സംവിധായകൻ ആയി(കാർബൺ). മികച്ച ഗായിക ശ്രേയാ ഘോഷാൽ, മികച്ച ഗാനരചന ഹരിനാരായണൻ.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *