കരിയറിലെ വമ്പൻ വിജയവുമായി നിവിൻ പോളി; 100 കോടി ക്ലബ്ബിൽ കയറി കായംകുളം കൊച്ചുണ്ണി

  • 42
    Shares

മലയാള സിനിമയിൽ പുലിമുരുകന് ശേഷം മറ്റൊരു സിനിമ കൂടി നൂറു കോടി ക്ലബ്ബിലേക്ക് കയറി. നിവിൻ പോളി നായകനായി എത്തിയ കായംകുളം കൊച്ചുണ്ണിയാണ് 100 കോടി ക്ലബ്ബിൽ കയറിയത്. റിലീസ് ചെയ്ത് 40 ദിവസം പിന്നിടുമ്പോഴാണ് ചിത്രം കളക്ഷനിൽ 100 കോടി രൂപ സ്വന്തമാക്കിയത്.

നിവിൻ പോളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. പ്രേമമായിരുന്നു ഇതിന് മുമ്പ് നിവിൻ പോളിയുടെ ഏറ്റവും കൂടുതൽ പണംവാരി സിനിമയായിരുന്നത്.

ആഗോളതലത്തിലെ ബിസിനസ്സ് വഴിയാണ് ചിത്രം നൂറു കോടിയിലേക്ക് പ്രവേശിച്ചത്. കേരളത്തിൽ 57 കോടി നേടിയ ചിത്രം ജിസിസി രാജ്യങ്ങളിൽ നിന്ന് 18 കോടി രൂപ സ്വന്തമാക്കി. യൂറോപ്പ്, ന്യൂസിലാൻഡ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് 4.82 കോടി രൂപയും സാറ്റലൈറ്റ്, ഡിജിറ്റൽ മേഖലകളിൽ നിന്ന് 15 കോടിയും സ്വന്തമാക്കി. ഓഡിയോ, വീഡിയോ റൈറ്റ്‌സ് വഴി ഒരു കോടി രൂപ നേടിയപ്പോൾ ഹിന്ദി അവകാശത്തിലൂടെ 3 കോടിയും ഡബ്ബിംഗ് റൈറ്റ്‌സ് വഴി 3.5 കോടിയും നേടി. ആകെ 102.32 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 45 കോടിയായിരുന്നു ചിത്രത്തിന്റെ മുതൽ മുടക്ക്‌


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *