• 68
    Shares

ഷാജി കോട്ടയിൽ

വായിച്ചു പരിചിതമായ കഥകളോ, പഴയ തലമുറ കണ്ടു മറന്ന ചലച്ചിത്രമോ അല്ല പുതിയ ‘കായംകുളം കൊച്ചുണ്ണി….”

ചൊവോൻ ചെക്കൻ ചാടി അശുദ്ധമാക്കിയ കിണർ അടച്ചുമൂടാൻ കല്പിച്ച ബ്രാഹ്മണ മേധാവികളോട്….

‘രാത്രികിടക്ക വിരിക്കുന്ന ശൂദ്ര പെണ്ണിനോട് അവ്വിധം തൊട്ടുകൂടായ്മ ഉണ്ടാവാറില്ലല്ലോ….!?’

എന്നു ചോദിക്കുന്ന യുവത്വത്തിന്റെ വിപ്ലവമാണ് മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളായ റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി…

ഇരുപത് വർഷങ്ങക്ക് മുൻപ് സിനിമയുടെ പിന്നാമ്പുറ കാഴ്ചകളിലേക്ക് തിരിച്ചു വച്ച ക്യാമറയിലൂടെ കഥ പറഞ്ഞ് മലയാള സിനിമയിൽ അരങ്ങേറിയ റോഷൻ ആൻഡ്രൂസ്, വിത്യസ്ഥമായ തിരക്കഥകളിലൂടെ പ്രേഷകർക്ക് സുപരചിതരായ ബോബി സഞ്ജയ് ജോഡിയോടൊപ്പം ചേർന്നൊരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളെ ഇളക്കി മറിക്കുന്നു….

കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിലെ കഥാപാത്രമായ കൊച്ചുണ്ണിയേയും, അദ്ദേഹത്തിന്റെ സമകാലികനെന്ന് ‘ കരുതുന്ന ഇത്തിക്കരപ്പക്കിയേയും ചരിത്രവും, മിത്തും, ഭാവനയും കലർന്ന കാഴ്ചകളിലൂടെ സന്നിവേശിപ്പിച്ചിരിക്കുകയാണ് സഞ്ജയ് ബോബി ടീം.. അതാവട്ടെ പ്രേക്ഷകന്റെ മുൻ ധാരണകളെ ഒരളവോളം മാറ്റിമറിയ്ക്കാൻ ഉതകുന്നതാണ് താനും…

സമൂഹത്തിലെ സമ്പന്നരും, പ്രമാണിമാരുമായവരിൽ നിന്നും, അടിച്ചെടുത്ത സ്വത്തുവഹകൾ ദരിദ്രരരും, പട്ടിണിപാവങ്ങളുമായവർക്ക് വീതിച്ചു നൽകി നാട്ടിൽ സോഷ്യലിസം നടപ്പിലാക്കിയ കാ യ കു ളം കൊച്ചുണ്ണിയെന്ന കള്ളനെ വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള രാജകൽപ്പനയിൽ തുടങ്ങുന്ന ചിത്രം പിന്നീട് കൊച്ചുണ്ണിയുടെ ദയനീയമായ കുട്ടിക്കാലവും, നിഷ്‌കളങ്കവും, സഹജീവികളോടുള്ള സ്‌നേഹവും നിറഞ്ഞ കൗമാരവും കടന്ന് പ്രണയവും, അതുവഴി കള്ളൻ കൊച്ചുണ്ണിയിലേക്കുള്ള അവസ്ഥാന്തരവുമൊക്കെയാണ് ആദ്യപകുതി….

കിണറ്റിൽവീണ ദളിത് ബാലനെ പെരുംപാമ്പിനോടേറ്റുമുട്ടി രക്ഷപ്പെടുത്തുന്നതും, അതുവഴി ഭരണാധികാരിയായ സായിപ്പിന്റെ പ്രീതിക്ക് പാത്രമാവുന്നതും, ഒപ്പം തന്നെ അവരുടെ അനീതികളോട് എതിർപ്പും, ശൂദ്ര പെണ്ണിനോടുള്ള പ്രണയവും ഇവിടെയുണ്ട്.. മോഷ്ടാവായ പിതാവിന്റെ പാതയിൽ നിന്ന് മാറി ഒരിക്കലും കള്ളനാവില്ലെന്ന് പ്രതിജ്ഞയെടുത്ത കൊച്ചുണ്ണിയെ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് കള്ളനാക്കുന്നു നാട്ടിലെ മുന്തിയ ജാതിക്കാരായ പ്രമാണിക്കൂട്ടം….

തുടർന്നങ്ങോട്ട് ഇത്തിക്കരപ്പക്കിയുടെ ശിക്ഷണത്വത്തിലും, സഹായത്താലും അധികാരവർഗ്ഗത്തോടുീ,പ്രമാണി, ജാതി മേലാളൻമാരോടും കൊച്ചുണ്ണി നടത്തുന്ന യുദ്ധമാണ് സിനിമയുടെ രണ്ടാം പകുതി…..

കൊച്ചുണ്ണിയുടെയും, പക്കിയുടേയും കഥ….
കൊച്ചുണ്ണിയുടെ കൗമാരവും, യൗവ്വനവും, പോരാട്ട വീര്യവുമൊക്കെ നിവിൻ പോളിയിൽ ഭദ്രമാണെങ്കിലും, ഇത്തിക്കരപ്പക്കിയുടെ വരവോടെ കുറച്ചു നേരം നിഴലിൽ നിർത്തുന്നത് മോഹൻലാലെന്ന നടന വിസ്മയത്തിന്റെ അപാര പ്രകടനം തന്നെയാണ്..

പക്കിയുടെ വരവോടെ മറ്റൊരു തലത്തിലേയ്ക്ക് ചുവടുവെയ്ക്കുന്ന കാഴ്ചകളിൽ അരമണിക്കൂറോളം ലാലിന്റെ പെരുങ്കളിയാട്ടമാണ്…. അതേറ്റു പിടിച്ച് പിന്നീടങ്ങോട്ട് നിവിൻ കൊച്ചുണ്ണിയെ ഗംഭീരമാക്കുന്നുണ്ട് താനും…. പ്രേക്ഷകന് അരോചകമായി തോന്നുന്നിടത്ത് കിടിലൻ കൈമാക്‌സിലൂടെ സംവിധായകൻ കൈയ്യടി വാങ്ങുന്നു……

ബിനോട് പ്രദാന്റെ ക്യാമറയും, കാലഘട്ടത്തിനൊത്ത കലാസംവിധാനവും, വേഷവിധാനവുമൊക്കെമികച്ചത് തന്നെ… ശ്രദ്ധേയമായ പാട്ടുകളില്ലെങ്കിലും ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതം നല്ലത് തന്നെ….

കളരിയാശാനായി വന്ന് Climax ൽ മിന്നുന്ന ബാബു ആൻറണിയെ മാറ്റി നിർത്തിയാൽ ബാക്കി വരുന്ന നായികയടക്കമുള്ള വൻ താരാവലിക്ക് ഏതാണ്ട് ഒ രേ പ്രാധാന്യമാണുള്ളത്….

നോറാ ഫെച്ചിയുടെ ഐറ്റം ഡാൻസും, കളവ് മുതൽ പോത്തും കൂട്ടത്തിലൂടെ കടത്തുന്നതും മറ്റും ബാഹുബലിയെ ഓർമ്മിപ്പിക്കുന്നത് യാദൃശ്ചികയതയായി തള്ളാനാവില്ല… പക്ഷേ കാശുമുടക്കി കാഴ്ച കാണാനെത്തുന്നവരെ കായംകുളം കൊച്ചുണ്ണി ഒരിക്കലും നിരാശപ്പെടുത്തില്ല…

43 കോടി മുടക്കി ഗോകുലം ഗോപാലൻ നിർമ്മിച്ച കൊച്ചുണ്ണി ഈ വർഷത്തെ പണം വാരി സിനിമകളിൽ ഒന്നാമതാ കുമെന്നുറപ്പ്… അതുവഴി പ്രളയ മഴയിൽ കണ്ണീരണിഞ്ഞ തീയേറ്ററുകളിൽ ആഹ്ലാദവും നിറയും…Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *