കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ്

  • 24
    Shares

നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊച്ചുണ്ണിയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവന്നത്. കയ്യിൽ മഴുവും ഒരു ചുമലിൽ കയറും മറുചുമലിൽ ഉടുമ്പുമായി പുറം തിരിഞ്ഞ് നിൽക്കുന്ന കൊച്ചുണ്ണിയെയാണ് പോസ്റ്ററിൽ കാണാനാകുന്നത്

ഇത്തിക്കര പക്കിയുടെയും കൊച്ചുണ്ണിയുടെയും പോസ്റ്ററുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത്തിക്കരപക്കിയുടെ റോളിലെത്തുന്നത് മോഹൻലാലാണ്.

ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീർ കരമന തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ഇതിഹാസ നായകന്റെ ആഘോഷമായ വരവ് ഒരുങ്ങുന്നു. Kayamkulam Kochunni is on his way this #Onam#KayamkulamKochunni…

Posted by Kayamkulam Kochunni on 2018 m. Liepa 22 d., Sekmadienis

Leave a Reply

Your email address will not be published. Required fields are marked *