ഹൃദയത്തിലിടം നേടിയ വിജയം: കുമ്പളങ്ങി നൈറ്റ്‌സിന് നാലാഴ്ച കൊണ്ട് 28 കോടി

  • 177
    Shares

വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ കൊച്ചുസിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ഒരു കൂട്ടം മനുഷ്യരുടെ ഹൃദയഹാരിയായ കഥ പറഞ്ഞ സിനിമ ബോക്‌സോഫീസിനും ഉണർവേകിയിരിക്കുകയാണ്. 2019ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ഖ്യാതിയിലേക്കാണ് കുമ്പളങ്ങിയുടെ യാത്ര

റിലീസ് ചെയ്ത് നാലാഴ്ച പിന്നിടുമ്പോൾ 28 കോടി രൂപയാണ് കളക്ഷൻ. കേരളത്തിൽ നിന്നു മാത്രമായി 14 കോടി രൂപയും ചിത്രം നേടി. മധു സി നാരായണനാണ് ചിത്രത്തിന്റെ സംവിധാനം. നസ്രിയ, ഫഹദ് ഫാസിൽ, ദിലീപ് പോത്തൻ, ശ്യാം പുഷ്‌കർ എ്ന്നിവർ ചേർന്നാണ് നിർമാണം

സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള റോളിലെത്തി ഫഹദ് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *