പൊട്ട പടം കാശ് പോയെന്ന് ആരാധകൻ; സിനിമ റിലീസ് ചെയ്തില്ലല്ലോയെന്ന് ലാൽ ജോസ്

  • 222
    Shares

സോഷ്യൽ മീഡിയയിൽ ഡീഗ്രേഡിംഗുമായി എത്തിയ വിരുതനെ കണ്ടം വഴി ഓടിച്ച് സംവിധായകൻ ലാൽ ജോസ്. റിലീസ് ചെയ്യാത്ത സിനിമക്കെതിരെ കമന്റുമായി എത്തിയ ആളെയാണ് ലാൽ ജോസ് ട്രോളിയത്. ലാൽ ജോസിന്റെ പുതിയ ചിത്രം തട്ടിൻപുറത്ത് അച്യുതൻ നാളെയാണ് റിലീസ് ചെയ്യുന്നത്. ചിത്രം റിലീസായി എന്നുകരുതി കമന്റിട്ട ആളാണ് പക്ഷേ പെട്ടുപോയത്.

ഹിഷാം എന്ന യുവാവാണ് കമന്റിട്ടത്. പൊട്ട പടം, കാശ് പോയി എന്നായിരുന്നു കമന്റ്. ഹിഷാമെ നാളെ പടം കാണണെ എന്ന തലക്കെട്ടോടെ ലാൽ ജോസ് തന്നെ ഇതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. കുഞ്ചാക്കോ ബോബനാണ് തട്ടിൻ പുറത്ത് അച്യുതൻ എന്ന ചിത്രത്തിൽ നായകനായി എത്തുന്നത്.

അചുതൻ റിലീസായി എന്നു കരുതി പാവം😂ഹിഷാമെ നാളെ പടം കാണണെ😂😂😂

Posted by Laljose on Thursday, 20 December 2018


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *