നിവിൻ-നയൻതാര കൂട്ടുകെട്ടിന്റെ ലൗ ആക്ഷൻ ഡ്രാമ ചിത്രീകരണം ജൂലൈ 14ന് തുടങ്ങും

  • 35
    Shares

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം ലൗ ആക്ഷൻ ഡ്രാമയുടെ ചിത്രീകരണം ജൂലൈയിൽ ചെന്നൈയിൽ ആരംഭിക്കും. നിവിൻ പോളിയുടെ നായികയായി നയൻ താര എത്തുന്നുവെന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

ജൂലൈ 14നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപിച്ച് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരുന്നു. നിവിന്റെയും നയൻസിന്റെയും തിരക്കുകളെ തുടർന്ന് ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. നടൻ അജു വർഗീസ് ചിത്രത്തിലൂടെ നിർമാതാവിന്റെ റോളും എടുത്തണിയുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

അജു വർഗീസും ഉർവശിയും ലൗ ആക്ഷൻ ഡ്രാമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ലൗ ആക്ഷൻ ഡ്രാമ എന്ന് ധ്യാൻ നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ വടക്കുനോക്കി യന്ത്രത്തിന്റെ റീമേക്കല്ല ഇതെന്നും ധ്യാൻ വ്യക്തമാക്കിയിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *