ആടി പാടി തകർത്ത് ധനുഷ്; മാരി 2 ലെ ആദ്യ ഗാനം പുറത്തുവിട്ടു

  • 167
    Shares

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ മാരി 2ലെ ആദ്യ ഗാനം പുറത്തുവിട്ടു. റൗഡി ബേബി എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. ധനുഷും ധീയും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം മാരിയുടെ രണ്ടാം ഭാഗമാണ്. മലയാളികളുടെ ഇഷ്ടതാരം ടൊവിനോ തോമസാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ആദ്യ ചിത്രത്തിൽ വിജയ് യേശുദാസായിരുന്നു ധനുഷിന്റെ വില്ലൻ. ടൊവിനോ പ്രത്യേക ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സായ് പല്ലവിയാണ് മാരി 2ലെ നായിക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *