ധനുഷും ടൊവിനോയും നേർക്കുനേർ; മാരി 2 റിലീസ് തീയതി പ്രഖ്യാപിച്ചു

  • 16
    Shares

ധനുഷിന്റെ പുതിയ ചിത്രം മാരി 2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 21നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ധനുഷ് ട്വിറ്റർ വഴിയാണ് റിലീസ് തീയതി പുറത്തുവിട്ടത്. മാരി 2ൽ ടൊവിനോ തോമസാണ് ധനുഷിന് വില്ലനായി എത്തുന്നത്. സായി പല്ലവിയാണ് നായിക.

കിടില്ലൻ ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബീജ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 2015ൽ സൂപ്പർ ഹിറ്റായ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ബാലാജി മോഹൻ തന്നെയാണ് സംവിധാനം. ആദ്യ ഭാഗത്തിൽ വിജയ് യേശുദാസായിരുന്നു ധനുഷിന് വില്ലനായി എത്തിയിരുന്നത്.

റോബോ ശങ്കർ, കല്ലൂരി വിനോദ്, വരലക്ഷ്മി, കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്. യുവാൻ ശങ്കർ രാജയാണ് സംഗീതം


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *