ബോളിവുഡിനെ വിറപ്പിച്ച വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മഹേഷ് ആനന്ദ് മരിച്ച നിലയിൽ; മൃതദേഹം അഴുകിയ നിലയിൽ
ബോളിവുഡ് താരം മഹേഷ് ആനന്ദിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ വസതിയിൽ അഴുകിയ നിലയിലാണ് മഹേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ബോളിവുഡ് സിനിമകളിൽ ഒരു കാലത്ത് വില്ലൻ കഥാപാത്രങ്ങൾ ചെയ്ത് നിറഞ്ഞുനിന്ന താരമായിരുന്നു മഹേഷ് ആനന്ദ്. ഏതാനും വർഷങ്ങളായി സിനിമകളൊന്നും ഇല്ലാത്തതിനാൽ ഏറെ ദുരിതത്തിലായിരുന്നു ജീവിതം
മുംബൈ അന്ധേരിയിൽ യാരി റോഡിൽ ഒറ്റക്കായിരുന്നു മഹേഷ് ആനന്ദ് താമസിച്ചിരുന്നത്. മരണ കാരണമെന്തെന്ന് വ്യക്തമല്ല. കൂലി നമ്പർ വൺ, കുരുക്ഷേത്ര, സ്വർഗ്, ഗദ്ദാർ, വിജേത, തൂഫാൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അഭിമന്യുവിലും തമിഴിൽ രജനി ചിത്രം വീരയിലും അഭിനയിച്ചിട്ടുണ്ട്.