ഝാൻസി റാണിയായി കങ്കണയുടെ വേഷപ്പകർച്ച; ചിത്രം റിപബ്ലിക് ദിനത്തിൽ തീയറ്ററുകളിൽ

  • 15
    Shares

ഝാൻസിയിലെ റാണിയായ ലക്ഷ്മിഭായി ആയി കങ്കണ റാവത്ത് വേഷമിടുന്ന ചിത്രം മണികർണിക ദ ക്യൂൻ ഓഫ് ഝാൻസി ജനുവരി 25ന് റിപ്ലബ്ലിക് ദിനത്തിൽ തീയറ്ററുകളിലെത്തും. ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്

ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. റാണിയും ഒരു ബ്രിട്ടീഷ് ഭരണാധികാരിയുമായുള്ള പ്രണയരംഗങ്ങൾ ചിത്രത്തിലുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് ബ്രാഹ്മണ സഭ ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയിരുന്നു.

ആരോപിക്കപ്പെടുന്ന പോലുള്ള രംഗങ്ങൾ ചിത്രത്തിലില്ലെന്ന നിർമാതാക്കളുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധക്കാർ പിൻമാറിയത്. ജയശ്രീ മിശ്ര എഴുതിയ റാണി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ഉത്തർപ്രദേശ് സർക്കാർ നിരോധിച്ച പുസ്തകമാണിത്.

അതുൽ കുൽക്കർണി, സോനു ഡുഡൂം, അങ്കിത ലോഹൻഡേ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *