മീ ടു വെളിപ്പെടുത്തലുമായി ശോഭന, പിന്നാലെ പോസ്റ്റ് റിമൂവ് ചെയ്തു; ശേഷം വിശദീകരണവും
ആരാധകരെ ഞെട്ടിച്ച് മീ ടു വെളിപ്പെടുത്തലുമായി നടി ശോഭനയും ഫേസ്ബുക്ക് പേജിലൂടെയാണ് നടി മീ ടു എന്ന് പോസ്റ്റ് ചെയ്തത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് നടി പിൻവലിച്ചു. ഇതിന് ശേഷം മറ്റൊരു പോസ്റ്റിലൂടെ വിശദീകരണം നൽകുകയും ചെയ്തു.
ആരുടെയും പേരോ വിവരങ്ങളോ നൽകാതെ ഹാഷ് ടാഗിൽ മീ ടു എന്ന പോസ്റ്റാണ് ശോഭന നൽകിയത്. ഇതിന് താഴെ കമന്റുകൾ വന്നു നിറഞ്ഞതോടെ താരം പോസ്റ്റ് റിമൂവ് ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ നടി തന്റെ വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തു.
ലൈംഗികാതിക്രമങ്ങൾ തുറന്നുപറയാൻ ധൈര്യം കാണിച്ച സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് താനും മീ ടു ക്യാമ്പയിന്റെ ഭാഗമായതെന്ന് ശോഭന വിശദീകരിച്ചു.
Yes ! #MeToo in support of the women who came out to voice their protest s about being object s of sexual harassment in…
Posted by Shobana on Sunday, 4 November 2018