മീശ നോവൽ കത്തിച്ചത് അത്ഭുതപ്പെടുത്തി; കേരളം ഇനിയും ഉണരേണ്ടിയിരിക്കുന്നു: കമൽഹാസൻ
എസ് ഹരീഷിന്റെ നോവലായ മീശയെ സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. മീശ നോവൽ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തി. സാക്ഷരത കൊണ്ട് മാത്രം കാര്യമില്ല, വിവേകമാണ് വേണ്ടത്. കേരളം ഇനിയും ഉണരേണ്ടിയിരിക്കുന്നുവെന്ന് കമൽ പറഞ്ഞു
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങളുണ്ടെന്നാരോപിച്ച് സംഘ്പരിവാർ പ്രവർത്തകരാണ് നോവൽ കത്തിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നും വിവാദങ്ങളെ തുടർന്ന് നോവൽ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ ഡിസി ബുക്സ് നോവൽ പുസ്തകമാക്കി ഇറക്കുകയും ചെയ്തു. ഡിസി ഓഫീസിന് മുന്നിൽ ഇട്ടാണ് സംഘ് പരിവാർ പ്രവർത്തകർ നോവൽ കത്തിച്ചത്
മീശ നോവൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ മാതൃഭൂമിക്ക് നോട്ടീസ് അയക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. മീശയിലെ വിവാദ ഭാഗങ്ങളുടെ മലയാള പരിഭാഷ നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്