ചലചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്ന് മോഹൻലാൽ

  • 41
    Shares

സംസ്ഥാന ചലചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് നടൻ മോഹൻലാൽ. ക്ഷണിച്ചാൽ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സർക്കാരാണെന്നും മോഹൻലാൽ പറഞ്ഞു

എല്ലാക്കാലത്തും സർക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളത്. അവാർഡ് ലഭിച്ചതും ലഭിക്കാത്തതുമായ ചടങ്ങുകൾക്ക് മുമ്പും പോയിട്ടുണ്ട്. നിലവിൽ ക്ഷണിക്കാത്ത കാര്യത്തെ കുറിച്ച് പ്രതികരിക്കുന്നത് എങ്ങനെയാണെന്നും മോഹൻലാൽ ചോദിച്ചു

ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലചിത്ര പ്രവർത്തകരും സാംസ്‌കാരിക പ്രവർത്തകരും അടങ്ങിയ 108 പേർ ഒപ്പിട്ട ഭീമ ഹർജി ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. എൻ എസ് മാധവന്, നടൻ പ്രകാശ് രാജ്, സംവിധായകൻ ഡോ. എസ് ബിജു, നടി റിമ കല്ലിങ്കൽ തുടങ്ങിയവരാണ് ഭീമ ഹർജിയിൽ ഒപ്പിട്ടിരിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *