പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിലേക്ക് വീണ്ടും; രതീഷ് രാജുവിന്റെ ‘മൂന്നാം പ്രളയം’ റിലീസിനൊരുങ്ങുന്നു

കേരളം അനുഭവിച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഒരു സിനിമ ഒരുങ്ങുന്നു. രതീഷ് രാജു എം ആർ അണിയിച്ചൊരുക്കുന്ന മൂന്നാം പ്രളയം എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. യുവ എഴുത്തുകാരനായ രതീഷ് രാജുവിന്റെ ആദ്യ സംവിധാന സംരഭമാണ് മൂന്നാം പ്രളയം.

ഓഗസ്റ്റ് 15 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കുട്ടനാട് കൈനകരിയിലുള്ള ആളുകളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജൂൺ അവസാന വാരമോ, ജൂലൈ ആദ്യ വാരമോ ചിത്രം തീയറ്ററുകളിലെത്തും.

13 ദിവസം കൊണ്ടാണ് മൂന്നാം പ്രളയത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. 120 ഓളം പേർ അണിനിരക്കുന്ന ചിത്രത്തിൽ 60 പേർ പുതുമുഖങ്ങളാണ്. അടിമാലി, തൊടുപുഴ, കല്ലാർകുട്ടി ഡാം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എസ് കെ വില്യനാണ് തിരക്കഥ.

ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്ത് നടൻ ജയറാം നിർവഹിച്ചു. നയാഗ്ര മൂവിസിന്റെ ബാനറിൽ ദേവസ്യ കുര്യാക്കോസാണ് മൂന്നാം പ്രളയത്തിന്റെ നിർമാണം. അഷ്‌കർ സൗദനാണ് ചിത്രത്തിലെ നായകൻ. സായ്കുമാർ, അരിസ്റ്റോ സുരേഷ്, കൂക്കിൾ രാഘവൻ, സനൂജ സോമനാഥ്, ബിന്ദു പണിക്കർ, കുളപ്പുള്ളി ലീല തുടങ്ങിയ നീണ്ട നിരയും ചിത്രത്തിലുണ്ട്.

റസാഖ് കുന്നത്താണ് ഛായാഗ്രഹണം. രഘുപതി സംഗീത സംവിധാനവും ഗ്രെയ്‌സൺ എഡിറ്റിംഗും നിർവഹിക്കുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *