ഐസക് ഗ്രൂപ്പിന്റെ പുതിയ മൾട്ടി പ്ലക്‌സ് തിയേറ്റർ ഉദ്ഘാടനം ചയ്തു

സുൽത്താൻബത്തേരി: ഐസക് ഗ്രൂപ്പിന്റെ പുതിയ മൾട്ടി പ്ലക്‌സ് സുൽത്താൻബത്തേരി ഐശ്വര്യ സിനി പ്ലക്‌സിൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഐസക് ജോസ് ഉദ്ഘാടനം നിർവഹിച്ചു. 4K, Dolby Atmos എന്നീ സംവിധാനങ്ങളുള്ള സുൽത്താൻബത്തേരിയിലെ ആദ്യ സ്‌ക്രീനാണിത്. റിക്ലൈനറും സോഫാ സീറ്റ് സൗകര്യവുമുള്ള വയനാട്ടിലെ ആദ്യത്തെ മൾട്ടിപ്ലക്‌സ് തിയറ്ററാണ് ഐശ്വര്യ സിനി പ്ലക്‌സിൽ ഒരുക്കിയിരിക്കുന്നത്.

12 മണിക്ക് മുമ്പുള്ള ഫോർകെ സ്‌ക്രീനിന് നൂറ് രൂപയും. ശേഷം 110 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ലേസർ പ്രൊജക്ട് സ്‌ക്രീനിൽ 12 മണിവരെ 90 രൂപയും ശേഷം നൂറ് രൂപയുമാണ് ടിക്കറ്റ്. റിക്‌ക്ലൈനറിന് 220 രൂപയും സോഫാ സീറ്റിന് 150 രൂപയുമാണ് നിരക്ക്.
ചടങ്ങിൽ ഐശ്വര്യ സിനി പ്ലക്‌സിന്റെ ഡയറക്ടർമാരായ മേഴ്‌സി ജോസ്, ഐസൺ കെ ജോസ്, ജൈസൺ കെ ജോസ്, പീറ്റർ കെ ജോസ് പങ്കെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *