ശക്തമായ പ്രമേയവുമായി നാമം

  • 130
    Shares

ആൾലൈറ്റ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേഷ് രാജ് നിർമ്മിച്ച് ദേശിയ പുരസ്‌കാര ജേതാവായ അശോക് ആർ നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നാമം. സമൂഹത്തിൽ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിത മൂല്ല്യങ്ങളുടെ വേരുകൾ തിരയുകയാണ് നാമത്തിലൂടെ.

മാതൃ, പിതൃ, പുത്ര ബന്ധത്തിന്റെ വേർതിരിചെടുക്കാനാകാത്ത കണ്ണികളുടെ മാതൃകകളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ രമേശനും, റീനയും, വിഷ്ണുവും. അനാഥത്വത്തിന്റെ ഏകാന്തതയിൽ ജീവിച്ച രമേശന് റീന തണലാകുമ്പോൾ രമേശന്റെ ജീവിതം പുതിയ ദിശയിലേക്ക് നീങ്ങുന്നു. അവർക്കിടയിൽ സ്വപ്‌ന സാഫല്യമായ മകന്റെ (വിഷ്ണു) കടന്നു വരവോടെ സ്‌നേഹത്തിന്റെ, വിരഹത്തിന്റെ, ഒറ്റപ്പെടലിന്റെ പുതിയ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ബിനീഷ് കൊടിയേരി രമേശനാവുമ്പോൾ റീനയായി ആത്മീയ രാജൻ എത്തുന്നു.

Namam FILM

കഥയും സംവിധാനവും അശോക് ആർ നാഥ്, നിർമ്മാണം: മഹേഷ് രാജ്, ക്യാമറ: സുനിൽ പ്രേം, മേക്കപ്പ്: രതീഷ് അമ്പാടി, ആർട്ട്: പ്രദീപ് പത്ഭനാഭൻ, വസ്ത്രാലങ്കാരം: റാണാ പ്രതാപ്, എഡിറ്റിംഗ്: ബി. ലെനിൻ, പ്രൊഡക്ഷൻ കൺട്രോളർ: സനൽ വെള്ളായണി, സ്റ്റിൽ: അജിത്ത് വി ശങ്കർ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: മുരളി ഗുരുവായൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിനി എൻ എസ്, ഓൺലൈൻ പ്രമോഷൻ: മനോജ് നടേശൻ, ഷാജി ദേവരാജ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *