‘മാണിക്യ വീണയുമായെൻ മനസ്സിന്റെ’: നവ്യാ നായർക്കൊപ്പം പാട്ടുപാടി ജഗതി; വീഡിയോ വൈറൽ
ജഗതി ശ്രീകുമാറിനെ സന്ദർശിച്ച് നടി നവ്യാ നായർ. ജഗതിയുടെ തിരുവനവന്തപുരത്തെ വീട്ടിലെത്തിയാണ് നവ്യയും അമ്മയും അദ്ദേഹത്തെ സന്ദർശിച്ചത്. നവ്യാ നായർക്കൊപ്പം ജഗതി പാട്ടുപാടുകയും ചെയ്തു. മാണിക്യവീണയുമായെൻ എന്ന് തുടങ്ങുന്ന പാട്ടാണ് ജഗതി പാടിയത്. ഇതിന്റെ വീഡിയോ നവ്യാ നായർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാള സിനിമാ ലോകം ഇന്നും ജഗതിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. വാഹനാപകടത്തെ തുടർന്നാണ് അദ്ദേഹം സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷനായത്. ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹം അടുത്തിടെ ചില സ്റ്റേജ് പരിപാടികളിലും പങ്കെടുത്തിരുന്നു.