നായയെ പേടിച്ചോടുന്ന ഫഹദ് ഫാസിൽ; ഞാൻ പ്രകാശൻ പോസ്റ്റർ പുറത്തുവിട്ടു

  • 12
    Shares

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഞാൻ പ്രകാശന്റെ പോസ്റ്റർ പുറത്തുവിട്ടു. സംവിധായകൻ സത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്തിറക്കിയത്. ഫഹദിനെ ഒരു നായ ഓടിച്ചിരുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.

കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർ സ്റ്റാറും ജീവനും കൊണ്ട് ഓടും. പിന്നെ അല്ലേ പ്രകാശൻ എന്നാണ് അന്തിക്കാട് പോസ്റ്ററിന് കുറിപ്പ് നൽകിയിരിക്കുന്നത്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസൻ സത്യൻ അന്തിക്കാടിന് വേണ്ടി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

കുരച്ചു ചാടി ഒരു കൂറ്റൻ നായ പുറകെ വന്നാൽ ഏത് സൂപ്പർസ്റ്റാറും ജീവനും കൊണ്ട് ഓടും.പിന്നെയല്ലേ പ്രകാശൻ !

Posted by Sathyan Anthikad on Tuesday, 20 November 2018


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *