ഇത്രയധികം വിമർശിക്കേണ്ടതുണ്ടോ; ‘ഒടിയൻ ഓടി തുടങ്ങുമ്പോൾ’: സിനിമാ നിരൂപണം

  • 642
    Shares

ഷാജി കോട്ടയിൽ

ചിത്രീകരണം തുടങ്ങുന്നതിനുമേറെ നാൾ മുൻപ് മോഹൻലാൽ ആരാധകരും,മാധ്യമങ്ങളും ആഘോഷിച്ച് തുടങ്ങിയ അപൂർവ്വം മലയാള സിനിമകളിലൊന്നത്രേ പരസ്യചിത്രങ്ങളിലൂടെ ലോകമറിയുന്ന സംവിധായകനായ വി.എ ശ്രീകുമാർ മേനോൻ,മാധ്യമപ്രവർത്തകനായ ഹരികൃഷ്ണന്റെ രചനയിൽ വിരിയിച്ചെടുത്ത ദ കംപ്ലീറ്റ് ആക്ടർ ലാലേട്ടന്റെ ‘ഒടിയൻ…..!’

ഒടിയൻ മാണിക്യനായി രൂപം പ്രാപിക്കുന്നതിന് മോഹൻലാൽ നടത്തിയ കഠിനപരിശ്രമങ്ങളും,ഒരുക്കങ്ങളുമെല്ലാം മാധ്യമങ്ങൾ വലിയ വാർത്തയാക്കി.. കൂടാതെ സിനിമയുടെ റിലീസിനുമുൻപേ സംവിധായകനടക്കമുള്ള സിനിമയുടെ പിന്നണിപ്രവർത്തകരുടെ അഭിമുഖങ്ങളും മറ്റും (തള്ള് എന്ന് നവമാധ്യമ ഭാഷ്യം) ഫാൻസിനെ ആവേശം കൊള്ളിച്ചു…..
ഒടുവിൽ റിലീസിന്റെയന്ന് ഒടിയന് ആദ്യത്തെ ‘ഒടി’വെച്ച് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു..
ഒരുപക്ഷേ ഹർത്താലിനെ വെല്ലുവിളിച്ച് തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ആദ്യത്തേയും,അവസാനത്തേയും സിനിമയായിരിക്കും ‘ഒടിയൻ….’

ഗ്രാമവും,നാട്ടിടങ്ങളും,വഴിയോരങ്ങളുമൊക്കെ വൈദ്യുതിയിൽ പ്രകാശപൂരിതമാകുന്നതിനുമെത്രയോ മുൻപ് പഴയ തലമുറയുടെ ഐത്യഹ്യങ്ങളിൽ കെട്ടുപിണഞ്ഞ് കിടക്കുന്ന കഥാപാത്രമായിരുന്നു ഒടിയൻ..
നിലാവും,അന്ധകാരവും മേളിക്കുന്ന നാട്ടിടവഴികളിൽ പശുവുംകാളയും,പോത്തും,നരിയുമൊക്കെയായി നൊടിയിടയിൽ മാറാൻ കഴിയുന്ന ഒടിയൻ എന്ന പേരുള്ള ഇരുട്ടത്ത് മറഞ്ഞിരിക്കാൻ കഴിവുള്ള ഒരാൾ എന്ന മിത്ത് ഇന്നും പഴയ തലമുറയെ ആവേശം കൊള്ളിക്കുന്ന കഥാപാത്രം തന്നെയാണ്……,

പതിനഞ്ച് വർഷത്തെ അജ്ഞാതവാസത്തിന് ശേഷം തേൻകുറിശ്ശി ഗ്രാമത്തിലേക്ക് ഒടിയൻ മാണിക്യന്റെ തിരിച്ചുവരവിന് കാരണമാകുന്നത് വാരണാസിയിലെ ക്ഷേത്രപരിസരത്ത് വെച്ച് തങ്കമണി വാരസ്യാരുമായുള്ള കൂടിക്കാഴ്ചയിലൂടെയാണ്.. നാട്ടിലെത്തിയ മാണിക്യനെ കേളോത്ത് തറവാട്ടിലെ പുതുതലമുറയിലെ യുവാവ് ഒടിവയ്ക്കാൻ വെല്ലുവിളിക്കുന്നതും,വെല്ലുവിളി മാണിക്യൻ ഏറ്റെടുക്കുകയും ചെയ്യുന്നതോടെ സംഭവബഹുലമായ ഒടിയൻമാജിക്കിന് തുടക്കം കുറിക്കുകയാണ്….
പിന്നീടങ്ങോട്ട് മെഗാസ്റ്റാർ മമ്മുട്ടിയുടെ നരേഷനിലൂടെയും,മറ്റ് കഥാപാത്രങ്ങളുടെ ഓർമ്മകളിലൂടെയും മാണിക്യന്റെ ബാല്യവും,കൗമാരവും,യൗവനവും സംവിധായകൻ കൈയ്യടക്കത്തോടെതന്നെ അവതരിപ്പിച്ചിരിക്കുന്നു…

തലമുറകളിലായി പകർന്ന് കിട്ടിയ ഒടിയെന്ന മാന്ത്രികവിദ്യ ഏറ്റെടുക്കാൻ തയ്യാറാവാതെ മകനെ ഒടിയൻ മുത്തപ്പനെ ഏൽപ്പിച്ച് മാണിക്യന്റെ അച്ഛനുമമ്മയും നാടുവിട്ടുപോകുന്നു…
മുത്തച്ഛനിൽ ഒടിവിദ്യയെല്ലാം പഠിച്ച് മുത്തപ്പനേക്കാൾ കേമനായി മാറിയ മാണിക്യന്റെ പകർന്നാട്ടം മോഹൻലാലിന്റെ കൈയ്യിൽ ഭദ്രമാണ്.

കുട്ടിക്കാലം മുതൽ പേരറിയാത്തൊരിഷ്ടം കൊണ്ടുനടക്കുന്ന കേളകത്ത് തറവാട്ടിലെ പ്രഭ (മഞ്ജുവാര്യർ)യുടേയും,അനുജത്തി മീനാക്ഷിയുടേയും ലോകത്തിലെ കാവൽക്കാരൻ കൂടിയാണ് ഒടിയൻ മാണിക്യൻ…
മുറച്ചെറുക്കൻ രാവുണ്ണിനായരുടെ (പ്രകാശ് രാജ്) കുടിലതകളിൽ നിന്ന് ഇവരെ സംരംക്ഷിച്ചിരുന്നതും മാണിക്യൻ തന്നെ..
പക്ഷേ ആദ്യം പ്രഭയുടെ ഭർത്താവ് പട്ടാളക്കാരൻ പ്രകാശന്റേയും (നരേൻ),പിന്നീട് മീനാക്ഷിയുടെ ഭർത്താവ് രവിമാഷിന്റേയും കൊലപാതകത്തിൽ സമൂഹം ഒടിയൻ മാണിക്യനെ വിധിക്കുന്നു..
പതിനഞ്ച് വർഷത്തിന് ശേഷം തിരിച്ചുവരുന്ന മാണിക്യൻ യഥാർത്ഥ കുറ്റവാളിയെ കാലപുരിക്കയക്കുമ്പോൾ സിനിമയും അവസാനിക്കുന്നു…..

അനുബന്ധമായി പാലക്കാടൻ ഗ്രാമഭംഗി മനോഹരമായി പകർത്തിയ ഷാജികുമാറിന്റെ ക്യാമറ,സാബു സിറിലിന്റെ കലാസംവിധാനം,ജോൺകുട്ടിയുടെ എഡിറ്റിംഗ്,സാം സി.എസിന്റെ പശ്ചാത്തലസംഗീതം…
എം.ജയചന്ദ്രന്റെ പാട്ടുകൾ,പീറ്റർ ഹെയിനിന്റെ ആക്ഷൻ എന്നീ മഹാസംഭവങ്ങളുമുണ്ട്…
‘കൊണ്ടോരാം’എന്ന് തുടങ്ങുന്ന സുധീപ്കുമാറും,ശ്രേയ ഘോഷാലും ചേർന്ന് പാടിയ ഗാനവും,അവതരണവും ഗംഭീരം…..
പുലിമുരുകനിലൂടെ മിന്നിയ പീറ്റർ ഹെയിനിന്റെ നേതൃത്വത്തിലുള്ള ക്ലൈമാക്‌സ് ആക്ഷൻ രംഗങ്ങൾ പ്രേക്ഷകനെ ബോറടിപ്പിക്കുന്നുണ്ട്…
മൊട്ടരാജേന്ദ്രന്റെ തമിഴ് ഒടിയൻ ടീംസും,മാണിക്യനും,രാവുണ്ണിനായരുമൊക്കെ ചേർന്ന ആ സംഘട്ടനം വേണ്ടവിധത്തിൽ ഫലിപ്പിക്കാൻ കഴിഞ്ഞില്ല.
ആദ്യ സംഘട്ടനരംഗങ്ങളിലാവട്ടെ നീണ്ട കൈയ്യടി ലഭിക്കുന്നുണ്ട് താനും….

നൊടിയിടയിൽ,പോത്തായും,നരിയായും,മാനായുമൊക്കെ മാറുന്ന ഗ്രാഫിക്‌സിന്റെ മാജിക്കൽ റിയലിസം പ്രേക്ഷകരെ അനുഭവിപ്പിക്കാൻ സംവിധായകന് കഴിയുന്നുണ്ട്…
ആദ്യവസാനം മാണിക്യനായി നിറഞ്ഞാടുന്നുണ്ട് മോഹൻലാൽ. പക്ഷേ പിന്നണിപ്രവർത്തകരുടെ അവകാശവാദം പോലെയുള്ളത്രേം വലിയ സംഭവമൊന്നുമല്ല മാണിക്യൻ…
മുപ്പത്കാരനായ മാണിക്യനെക്കാൾ നന്നായത് അറുപത്കാരനായ മാണിക്യനാണ്.അതാവട്ടെ ഏതാണ്ട് പഴയ സിനിമയായ രാജശില്പിയിലെ ഭാവഹാദികളാണ് താനും…
എടുത്ത് പറയേണ്ട മറ്റൊരാൾ സിദ്ദീഖിന്റെ ചായക്കടക്കാരൻ ദാമോദരനാണ്….
മഞ്ജുവാര്യരുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നല്ല തീർച്ചയായും പ്രഭ…..!

ഇതുവരെ ആരും പറയാത്ത ഒടിയൻ എന്ന സങ്കല്പത്തെ അഭ്രപാളികളിലെത്തിക്കുമ്പോൾ കെട്ടുറപ്പുള്ള തിരക്കഥയും,കാഴ്ചയെ അനുഭവഭേദ്യമാക്കുന്ന രൂപപ്പെടുത്തലും അനിവാര്യമാണെന്നിരിക്കേ ആരൊക്കെയോ ചേർന്ന് കെട്ടിപ്പൊക്കിയുണ്ടാക്കിയ പൊള്ളയായ അവകാശവാദങ്ങൾ ഒടിയനെ വിപരീതമായി ബാധിച്ചു എന്നാണ് ആദ്യദിവസങ്ങളിലെ പ്രേക്ഷകപ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്നത്…..

ഒരു സാധാരണ മോഹൻലാൽ സിനിമ എന്ന നിലയിൽ ആദ്യപകുതിയോളം,അവസാനപകുതി നന്നായില്ലെങ്കിലും ഒടിയൻ തൊട്ടുമുൻപിറങ്ങിയ സുപ്പർസ്റ്റാർ സിനിമകളേക്കാൾ ഭേദമെന്ന കാര്യത്തിൽ സംശയമേയില്ല..Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *