ഒടിയന്‍ നിരാശപ്പെടുത്തിയോ; ശ്രീകുമാർ മേനോന് മോഹൻലാൽ ഫാൻസിന്റെ പൊങ്കാല

  • 346
    Shares

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ റിലീസായതിന് പിന്നാലെ ആദ്യ പ്രതികരണങ്ങളും പുറത്തുവന്നു തുടങ്ങി. സമ്മിശ്ര പ്രതികരണമാണ് വരുന്നതെങ്കിലും കൂടുതലും നെഗറ്റീവ് കമന്റുകളാണ്. ഒന്നര വർഷത്തെ കാത്തിരിപ്പിന് തൃപ്തി നൽകാൻ മാത്രമൊന്നും ചിത്രത്തിൽ ഇല്ലെന്നാണ് കടുത്ത മോഹൻലാൽ ആരാധകർ പോലും പറയുന്നത്.

ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോനാണ് ഫാൻസുകാരുടെ രോഷത്തിന്റെ ചൂട് കൂടുതലറിയുന്നത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ആവശ്യമില്ലാത്ത ഹൈപ്പ് ശ്രീകുമാർ മേനോൻ ഉണ്ടാക്കി വെച്ചിരുന്നു. ഇതിന്റെ ദേഷ്യം കൂടി ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പേജിൽ തീർക്കുകയാണ് ഫാൻസുകാർ

ദയവ് ചെയ്ത് രണ്ടാമൂഴം സിനിമ ആക്കരുതെന്നാണ് ശ്രകുമാർ മേനോനോട് ഫാൻസുകാർ പറയുന്നത്. തിരക്കഥ തിരിച്ചുമേടിച്ച എംടിയുടെ ദീർഘവീക്ഷണത്തെ സ്തുതിക്കണമെന്നും ചിലർ കമന്റുകളിൽ പറയുന്നു. ചിലരാകട്ടെ കേട്ടലറക്കുന്ന തെറിവിളിയാണ് ഫേസ്ബുക്ക് പേജിൽ നടത്തുന്നത്. പുലർച്ചെ ഉറക്കവും കളഞ്ഞ് ഹർത്താലിനെയും വെല്ലുവിളിച്ച് തീയറ്ററിൽ പോയി കണ്ടിട്ടും നിരാശ മാത്രമായിരുന്നു ഫലമെന്നാണ് മിക്ക കമന്റുകളിലും ഫാൻസുകാർ വ്യക്തമാക്കുന്നത്.

Odiyan theatre list !#Odiyan #OdiyanRising #December14

Posted by V A Shrikumar on Thursday, 13 December 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *