നെഗറ്റീവ് പ്രചാരണമെല്ലാം കാശുവാങ്ങി ചെയ്യുന്നതെന്ന് ശ്രീകുമാർ മേനോൻ; ഒടിയൻ മികച്ച വിജയം തന്നെ നേടുമെന്നാണ് വിശ്വാസം

  • 41
    Shares

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാലിന്റെ ഒടിയൻ. വെള്ളിയാഴ്ച പുലർച്ച 4.30നാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിയത്. ബിജെപി ആത്മഹത്യ മുതലെടുത്ത് നടത്തിയ ഹർത്താലിനെയും പരാജയപ്പെടുത്തിയായിരുന്നു പുലർകാലത്ത് തന്നെ ആളുകൾ തീയറ്ററിലേക്ക് എത്തിയത്. എന്നാൽ സിനിമ കണ്ടിറങ്ങിയ ആളുകൾക്ക് കാണാൻ കയറുമ്പോഴുണ്ടായിരുന്ന ആവേശം ബാക്കിനിന്നില്ല.

ചിത്രം കണ്ട് നിരാശരായവർ നെഗറ്റീവ് റിവ്യുകളും കമന്റുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാകുകയും ചെയ്തു. എന്നാൽ ഇതൊക്കെ സംഘടിത ആക്രമണമാണെന്നും പെയ്ഡ് പ്രചാരണങ്ങളാണ് ഇതെല്ലാമെന്നുമാണ് സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്. പത്തോ പതിനഞ്ചോ ആളുകൾ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി ഒരു സിനിമയെ തകർക്കാൻ നോക്കിയാൽ നടക്കില്ലെന്നും ശ്രീകുമാർ മേനോൻ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു

നല്ല സിനിമയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നല്ല കാമ്പുള്ള ചിത്രമാണ് ഒടിയൻ. സിനിമ വിജയിക്കുമെന്ന വിശ്വാസം ഇപ്പോഴുമുണ്ട്. രണ്ട് വർഷം കഷ്ടപ്പെട്ട് എടുത്ത സിനിമയാണ്. അതിനെ ചിലർ വ്യാജ ഐഡികളുണ്ടാക്കി തകർക്കാൻ ശ്രമിക്കുകയാണെന്നും ശ്രീകുമാർ പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *