ഓസ്‌കാർ സമിതിയിൽ ഷാരുഖും അനിൽ കപൂറും മാധുരി ദീക്ഷിത്തുമടക്കം 20 ഇന്ത്യക്കാർ

ഇത്തവണത്തെ ഓസ്‌കാർ സമിതിയിലേക്ക് ഇന്ത്യൻ സിനിമയിൽ നിന്ന് 20 പേർ. ലോകമെമ്പാടുമുള്ള സിനിമാ പ്രമുഖരുടെ സാന്നിധ്യം സമിതിയിൽ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമിതിയിൽ ഓരോ വർഷവും മാറ്റം കൊണ്ടുവരുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സമിതിയിൽ ഇന്ത്യൻ സാന്നിധ്യം കൂടുതലാണ്. അഭിനയം നിർമാണം ഛായാഗ്രഹണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെയാണ് ഓസ്‌കാർ സമിതിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ഷാരുഖ് ഖാൻ, നസറുദ്ദീൻ ഷാ, അനിൽകപുർ, മാധുരി ദീക്ഷിത്, സൗമിത്ര ചാറ്റർജി, ആദിത്യ ചോപ്ര, തബു, മാധബി മുഖർജി തുടങ്ങിയവരാണ് ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചവർ. കഴിഞ്ഞ വർഷം ഓസ്‌കാർ സമിതിയിൽ ഇന്ത്യയിൽ നിന്ന് ആമിർ ഖാനും പ്രിയങ്കാ ചോപ്രയും അമിതാഭ് ബച്ചനും അംഗങ്ങളായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *