പേട്ടക്കും രക്ഷയില്ല; രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ വ്യാജ പതിപ്പ് റിലീസ് ദിനത്തിൽ തന്നെ തമിൾ റോക്കേഴ്‌സ് പുറത്തുവിട്ടു

  • 30
    Shares

വ്യാഴാഴ്ച റിലീസ് ചെയ്ത രജനികാന്തിന്റെ പുതിയ ചിത്രം പേട്ടയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. തമിൾ റോക്കേഴ്‌സാണ് ചിത്രം പുറത്തുവിട്ടത്. ചിത്രത്തിന്റെ എച്ച് ഡി പ്രിന്റാണ് പ്രചരിപ്പിക്കുന്നത്.

പൈറസി നിരോധിക്കണമെന്ന കോടതിയുടെ കർശന നടപടി നിലനിൽക്കെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വലിയ അഭിപ്രായമാണ് ചിത്രത്തിന് പൊതുവെ ലഭിക്കുന്നത്. ഏറെക്കാലത്തിന് ശേഷം പഴയ പ്രസരിപ്പോടെ രജനികാന്തിനെ കാണാനായി എന്നാണ് ചിത്രത്തെ കുറിച്ച് മിക്കവരുടെയും അഭിപ്രായം.

സിനിമ വലിയ വിജയത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ ജനിച്ചപ്പോൾ തന്നെയാണ് വ്യാജ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആശങ്കയിലാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *