രാജിവെച്ച നടിമാർക്കൊപ്പം; ദിലീപിനെ പുറത്താക്കിയത് തന്റെ സമ്മർദം മൂലമല്ലെന്നും പൃഥ്വിരാജ്

  • 158
    Shares

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയായ ദിലീപിനെ താരസംഘടനയായ എ എം എം എയിൽ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി പൃഥ്വിരാജ്. രമ്യയെയും ഗീതുവിനെയും ഭാവനയെയും റിമയെയും നന്നായി മനസ്സിലാക്കിയ ഒരാളാണ് താൻ. അവർ എന്തുകൊണ്ട് എ എം എം എയിൽ നിന്ന് രാജി വെച്ചതെന്നും അറിയാം. അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു

രാജിവെച്ച നടിമാർക്കൊപ്പം നിൽക്കുന്നു. പറയാനുള്ള കാര്യങ്ങൾ അതാത് ഇടങ്ങളിൽ പറയേണ്ട സമയത്ത് പറയും. ഷൂട്ടിംഗ് തിരക്കുകൾ കാരണമാണ് അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കാതിരുന്നത്. ദിലീപിനെ പുറത്താക്കിയത് തന്റെ സമ്മർദം മൂലമല്ല. എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണത്.

എഎംഎംഎയുടെ അംഗമാണെങ്കിലും അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സംഘടന ഒരുപാട് നടൻമാരെയും നടിമാരെയും സഹായിച്ചിട്ടുണ്ട്. ദിലീപിനൊപ്പം അഭിനയിക്കാൻ ആരും ഇതുവരെ ക്ഷണിച്ചിട്ടില്ല. ഇനിയൊരു അവസരം ഉണ്ടായാൽ ആലോചിച്ച് തീരുമാനിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *