പ്രിയാ വാര്യരെ കുറിച്ച് ചോദിച്ചു; ജാൻവി കപൂർ വേദിയിൽ നിന്നിറങ്ങിപ്പോയി

  • 162
    Shares

പ്രിയ പ്രകാശ് വാര്യർ നായികയായി എത്തുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തെ കുറിച്ചുയർന്ന വിവാദങ്ങൾക്ക് അവസാനമില്ല. ഏറ്റവുമൊടുവിൽ നടി ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂറിനെ ചേർത്തുവെച്ചാണ് വാർത്തകൾ വരുന്നത്. പ്രിയ വാര്യരെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാൻ നിൽക്കാതെ ജാൻവി വേദിയിൽ നിന്നിറങ്ങിപ്പോയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ശ്രീദേവി ബംഗ്ലാവിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദം. ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള ഏറെ ദൃശ്യങ്ങൾ ടീസറിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു.

മുംബൈയിൽ ഒരു അവാർഡ് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ ചിത്രത്തെ കുറിച്ചും പ്രിയ വാര്യരെയക്കുറിച്ചും ചോദ്യമുന്നയിച്ചത്. ഇതോടെ ജാൻവിയുടെ മനേജർ ഇടപെടുകയും പ്രതികരിക്കരുതെന്ന് ജാൻവിയോട് പറയുകയുമായിരുന്നു. ഇതോടെ താരം വേദിയിൽ നിന്നിറങ്ങിപ്പോയി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *