പുൽവാമ, ബാലക്കോട്, അഭിനന്ദൻ: സംഘർഷം പുകയുമ്പോൾ ബോളിവുഡിൽ സിനിമകൾക്ക് പേരിടാൻ മത്സരം

  • 11
    Shares

്അതിർത്തിയിൽ സംഘർഷം പുകയുമ്പോൾ ഇതിനെ പ്രമേയമാക്കിയുള്ള ചിത്രങ്ങളുടെ പേരിന് വേണ്ടിയുള്ള മത്സരമാണ് ബോളിവുഡിൽ നടക്കുന്നത്. ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് പ്രമേയമാക്കി ഇറങ്ങിയ ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക് എന്ന ചിത്രം 200 കോടിയും കടന്ന് തീയറ്ററുകളിൽ ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ സൈനിക സിനിമകൾക്ക് ബോളിവുഡ് കണ്ണുവെച്ചിരിക്കുന്നത്.

പുൽവാമ ഭീകരാക്രമണം, വ്യോമസേന നൽകിയ തിരിച്ചടി, അഭിനന്ദൻ വർധമാന്റെ അതിർത്തി കടന്നുള്ള പിടിയിലാകൻ തുടങ്ങിയ വിഷയഹ്ങൾ ഇതിവൃത്തമാക്കി സിനിമകൾ എടുക്കാനുള്ള നീക്കങ്ങളാണ് ബോളിവുഡിൽ നടക്കുന്നത്. നേരത്തെ നതന്നെ പേരുകൾ രജിസ്റ്റർ ചെയ്യാൻ വലിയ മത്സരമാണ് നടക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

പുൽവാമ, ബാലാക്കോട്ട്, അഭിനന്ദൻ എന്നീ പേരുകൾക്ക് വേണ്ടിയാണ് കൂടുതലും മത്സരം. യുദ്ധസിനിമകളുടെ പേരുകൾ രജിസ്റ്റർ ചെയ്യാൻ നിരവധി അപേക്ഷകളാണ് കഴിഞ്ഞ ദിവസങ്ങളിലായി വരുന്നതെന്ന് ഇന്ത്യൻ മോഷൻ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അധികൃതർ പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *