പി വി അൻവറിന്റെ കോലം എഐവൈഎഫ് പ്രവർത്തകർ കത്തിച്ചു; പൊന്നാനിയിൽ രൂക്ഷ പോര്

പൊന്നാനിയിലെ എൽ ഡി എഫ് സ്ഥാനാർഥിയും സിപിഐയും തമ്മിലുള്ള അഭിപ്രായഭിന്നതകൾ തുറന്ന പോരിലേക്ക്. സിപിഐയെ അതിരൂക്ഷമായി വിമർശിച്ച് പി വി അൻവർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സിപിഐ മുസ്ലീം ലീഗിന് ഒപ്പമാണെന്ന് പറഞ്ഞ പി വി അൻവർ തൊട്ടടുത്ത ദിവസം വയനാട്ടിലെ സ്ഥാനാർഥി പി പി സുനീർ ലീഗിലേക്ക് പോകുമെന്ന് തുറന്നടിക്കുകയും ചെയ്തു

അൻവറിനെതിരെ സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. പൊന്നാനിയിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്നും സിപിഐ പറയുന്നു.

സുനീർ ലീഗിലേക്ക് പോകുമെന്ന അൻവറിന്റെ പരാമർശനത്തിന് പിന്നാലെ എ ഐ വൈ എഫ് പ്രവർത്തകർ മലപ്പുറത്ത് അൻവറിന്റെ കോലം കത്തിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *