ഉപ്പും മുളകും സംവിധായകനെതിരെ ഗുരുതര ആരോപണവുമായി രചന നാരായണൻകുട്ടിയും

  • 73
    Shares

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിന്റെ സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമാ സീരിയൽ താരം രചനാ നാരായണൻ കുട്ടിയും രംഗത്ത്. ഉണ്ണികൃഷ്ണന്റെ ഈഗോയുടെ ഇരയാണ് താനെന്ന് രചന പറഞ്ഞു. സംവിധായകന്റെ ഈഗോയുടെ പുറത്താണ് മറിമായം എന്ന ആക്ഷേപഹാസ്യ സീരിയലിൽ നിന്ന് തന്നെ പുറത്താക്കിയതെന്ന് രചന പറയുന്നു

റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്നെയാണ് രചനയുടെയും വെളിപ്പെടുത്തൽ. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഉണ്ണികൃഷ്ണന് ഈഗോ ആരംഭിച്ചു. പെട്ടെന്നൊരു ദിവസം മറിമായത്തിന്റെ അടുത്ത ഷെഡ്യൂൾ തുടങ്ങി വരേണ്ടെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. എന്നെയും വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയതെന്ന് രചന പറയുന്നു.

നിഷ സാംരഗാണ് ഉണ്ണികൃഷ്ണനെതിരെ ആദ്യം ആരോപണവുമായി രംഗത്തുവന്നത്. ഇയാളിൽ നിന്ന് അപമര്യാദയായ പെരുമാറ്റം പലതവണ ഉണ്ടായിട്ടുണ്ടെന്നും ഇത് എതിർത്തപ്പോൾ സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും നിഷ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *