അടുത്തത് രജനികാന്ത്; 2.O റിലീസ് ദിവസം പുറത്തുവിടുമെന്ന് തമിൾ റോക്കേഴ്‌സ്

  • 69
    Shares

വിജയ് യുടെ സർക്കാരും ആമീർ ഖാന്റെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും റിലീസിന് പിന്നാലെ പുറത്തുവിട്ട് ഞെട്ടിച്ച തമിൾ റോക്കേഴ്‌സ് പുതിയ ഭീഷണി ഉയർത്തി രംഗത്ത്. സൂപ്പർ താരം രജനികാന്തിൻരെ 2.O ഉം റീലീസ് ദിവസം തന്നെ പുറത്തുവിടുമെന്ന് തമിൾ റോക്കേഴ്‌സ് മുന്നറിയിപ്പ് നൽകി. ട്വിറ്റർ വഴിയാണ് ഭീഷണി

സർക്കാർ റിലീസ് ചെയ്യുന്നതിന് മുമ്പും സമാനമായ ഭീഷണി തമിൾ റോക്കേഴ്‌സ് ഉയർത്തിയിരുന്നു. വേണ്ട കരുതലുകളൊക്കെ സ്വീകരിച്ചിരുന്നുവെങ്കിലും എല്ലാം പാഴാകുകയായിരുന്നു. ചിത്രം റിലീസായി മണിക്കൂറുകൾക്കകം തമിൾ റോക്കേഴ്‌സിന്റെ സൈറ്റിൽ പ്രത്യക്ഷപ്പെട്ടു.

യന്തിരന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന 2.O ബ്രഹ്മാണ്ഡ ചിത്രമാണ്. എട്ട് വർഷം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷമാണ് സിനിമ പുറത്തിറങ്ങുന്നത്. നവംബർ 29നാണ് റിലീസ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *