തമിഴ്‌നാട്ടിൽ രജനികാന്ത്-അജിത് ആരാധകർ തമ്മിൽ ഏറ്റുമുട്ടി; രണ്ട് പേർക്ക് കുത്തേറ്റു

  • 134
    Shares

തമിഴ്‌നാട്ടിൽ സൂപ്പർ താരങ്ങളായ രജനികാന്തിന്റെയും അജിത്തിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ട് പേർക്ക് കുത്തേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

വെല്ലൂരിലാണ് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. രജനികാന്തിന്റെ പുതിയ ചിത്രമായ പേട്ട ഇന്ന് റിലീസായിരുന്നു. അജിത്തിന്റെ വിശ്വാസം 14നാണ് റിലീസാകുന്നത്. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിലേക്ക് എത്തിച്ചതെന്ന് കരുതുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *