റിലീസിന് മുമ്പേ മുടക്കുമുതലിന്റെ മുക്കാൽ ഭാഗവും തിരിച്ചുപിടിച്ച് 2.o; ഇനി അഞ്ച് ദിവസങ്ങൾ

  • 17
    Shares

രജനികാന്ത്-ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.o റിലീസിന് ഇനി അഞ്ച് ദിവസങ്ങൾ മാത്രം. നവംബർ 29നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. വമ്പൻ റിലീസിനാണ് ചിത്രമൊരുങ്ങന്നത്. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യും

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും നവംബർ 29ന് തന്നെയാണ് റിലീസ്. ഇന്ത്യയിൽ 450 തീയറ്ററുകളിൽ ത്രിഡിയിലും 2ഡിയിലുമായാണ് റിലീസ്. 543 കോടി രൂപ മുടക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ചെലവേറിയ ഇന്ത്യൻ സിനിമയെന്ന ഖ്യാതിയോടെയാണ് 2.0 പുറത്തുവരുന്നത്.

അതേസമയം മുടക്കുമുതലിന്റെ മുക്കാൽ ഭാഗവും ചിത്രം ഇതിനോടകം തിരിച്ചുപിടിച്ചിട്ടുണ്ട്. മുൻകൂർ ബുക്കിംഗ്, സാറ്റലൈറ്റ് അവകാശം, ഡിജിറ്റൽ റൈറ്റ്, വിതരണാവകാശം തുടങ്ങി വിവിധ മേഖലകളിൽ നിന്നായി ഇതിനോടകം തന്നെ 490 കോടി രൂപ ചിത്രം തിരിച്ചുപിടിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *