രണ്ടാമൂഴം സിനിമയാക്കാനില്ല; അടഞ്ഞ അധ്യായമെന്ന് ബി ആർ ഷെട്ടി

  • 10
    Shares

ദുബൈ: എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കി സിനിമയാക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി നിർമാതാവ് ബി ആർ ഷെട്ടി. സംവിധായകൻ ശ്രീകുമാർ മേനോനുമായി ചേർന്ന് ആയിരം കോടിയുടെ പ്രൊജക്ടിൽ രണ്ടാമൂഴം സിനിമയായി ഇറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മലയാളത്തിൽ രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളിൽ മഹാഭാരതം എന്ന പേരിലും സിനിമ ഇറക്കാനായിരുന്നു പദ്ധതി. എന്നാൽ എംടിയും സംവിധായകനും തമ്മിലുണ്ടായ പ്രശ്‌നങ്ങളും വിവാദങ്ങളും കണക്കിലെടുത്താണ് പിൻമാറ്റമെന്ന് ബി ആർ ഷെട്ടി വ്യക്തമാക്കി

മഹാഭാരതം സിനിമയാക്കണമെന്ന ആഗ്രഹം ബി ആർ ഷെട്ടി പങ്കുവെച്ചു. രണ്ടാമൂഴം തന്നെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണ്. മഹാഭാരതം സിനിമയാക്കണമെന്ന പദ്ധതി ഉപേക്ഷിക്കുന്നില്ല. അതിനായുള്ള നല്ല തിരക്കഥ തേടുകയാണ്. രണ്ടാമൂഴത്തിനായി വാഗ്ദാനം ചെയ്ത പണം ഇപ്പോഴും മഹാഭാരത്തിനായി മാറ്റി വെച്ചിട്ടുണ്ടെന്നും ബി ആർ ഷെട്ടി പറഞ്ഞു.

തിരക്കഥയുമായി ബന്ധപ്പെട്ടാണ് എംടിയും ശ്രീകുമാർ മേനോനും തമ്മിൽ തർക്കങ്ങളുടലെടുത്തത്. ഇത് നിയമനടപടികളിലേക്ക് നീങ്ങുകയും കോടതിയിൽ നിന്ന് ശ്രീകുമാർ മേനോന് തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. കൂടാതെ പത്മാവത് എന്ന ഹിന്ദി ചിത്രമുണ്ടാക്കിയ വിവാദങ്ങളും കണക്കിലെടുത്താണ് പിൻമാറ്റമെന്ന് ഷെട്ടി പറഞ്ഞു. മാതാ അമൃതാനന്ദമയിയും സദ്ഗുരുവും പിൻമാറുന്നതാണ് നല്ലതെന്ന ഉപദേശമാണ് തനിക്ക് നൽകിയതെന്നും ബി ആർ ഷെട്ടി പറഞ്ഞു.

കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും രണ്ടാമൂഴം ചിത്രീകരണം ആരംഭിക്കാത്തതിനെ തുടർന്നാണ് എം ടി ശ്രീകുമാർ മേനോനോട് തിരക്കഥ തിരികെ ആവശ്യപ്പെട്ടത്. ബി ആർ ഷെട്ടി രണ്ടാമൂഴത്തിൽ നിന്ന് പിൻമാറിയതോടെ ശ്രീകുമാർ മേനോൻ പുതിയ നിർമാണ പങ്കാളിയെ തേടുന്നതായും വാർത്തകളുണ്ട്. ഡോ. എസ് കെ നാരായണൻ ചിത്രത്തിന്റെ നിർമാതാവായി എത്തിയേക്കുമെന്നാണ് വാർത്തകൾ.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *